ഈശ്വരി
അടൂർ: ബസിൽ യാത്രക്കാരിയുടെ ബാഗ് കീറി പണം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര മുരുകൻ കോവിൽ മൂന്നാം തെരുവിൽ വീട്ടുനമ്പർ 102ൽ ഈശ്വരിയെയാണ് (42) അടൂർ പൊലീസ് പിടികൂടിയത്. അടൂരിൽനിന്ന് വെള്ളക്കുളങ്ങരക്ക് സ്വകാര്യബസിൽ പോയ ചൂരക്കോട് വഞ്ഞിപ്പുഴ വീട്ടിൽ ഇന്ദുവിെൻറ ബാഗിലെ 9000 രൂപയാണ് ബാഗ് കീറി അപഹരിച്ചത്. പൊലീസും പരാതിക്കാരിയും ഉടനടി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.