മുംബൈ: 24കാരിയെ മുംബയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രിയാണ് മരിച്ചത്. അന്ധേരിയിലെ കൃഷൻലാൽ മാർവാ മാർഗിലെ മാരോൾ പ്രദേശത്തെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. എയർ ഇന്ത്യ വിമാനക്കമ്പനിയുടെ പരിശീലനത്തിനായി കഴിഞ്ഞ ഏപ്രിലിലാണ് യുവതി മുംബയിലെത്തിയത്. സഹോദരിക്കൊപ്പമാണ് റുപാൽ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കൊലപാതകത്തിന് മുബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
സഹോദരിയുടെ ആൺ സുഹൃത്തും ഇവിടെയായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവർ എട്ട് ദിവസം മുൻപ് സ്വദേശത്തേക്ക് പോയി. പൊലീസാണ് ഇരുവരെയും കൊലപാതക വിവരം അറിയിച്ചത്. റുപാലിനെ ബന്ധുക്കൾ പലതവണ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ റുപാലിയുടെ മുംബയിലെ സുഹൃത്തുക്കളെ അറിയിക്കുകയും ഫ്ലാറ്റിലെത്തി അന്വേഷിക്കുകയായിരുന്നു.
സുഹൃത്തുക്കൾ എത്തിയപ്പോൾ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ബെൽ അടിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്നപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ യുവതിയെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.