Posted On
date_range Updated On
date_range നിലമ്പൂരിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; അതിഥി തൊഴിലാളി അറസ്റ്റിൽ
നിലമ്പൂർ: നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം. അഞ്ച് വയസുകാരിയാണ് ക്രൂരതക്ക് ഇരയായത്. സംഭവത്തിൽ അയൽവാസിയായ ഒഡിഷ സ്വദേശി അലി ഹുസൈനെ(53) പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പലഹാരം നൽകാമെന്ന് പറഞ്ഞു കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിക്കുയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി ആശുപത്രിയിലാണ്.
സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപെട്ടു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രി സാധനങ്ങൾ വിൽക്കുന്ന കടയിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.