വിഷ്ണു
Posted On
date_range Updated On
date_range മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് അഞ്ച് വര്‍ഷം തടവ്
ആലപ്പുഴ: മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവിന് അഞ്ച് വര്‍ഷം തടവ്. മുനിസിപ്പല്‍ പഴവീട് വാര്‍ഡില്‍ പഴവിട് തേജസ് നഗറില്‍ പനച്ചികാട് മഠത്തില്‍ വിലാസിനിയുടെ വീട്ടില്‍ വാടകക്കു താമസിക്കുന്ന വിഷ്ണുവിനെയാണ് ശിക്ഷിച്ചത്. മകന് വിനോദിനെ(35) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി -രണ്ട് ജഡ്ജി എസ് ഭരതാണ് അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് എസ്.എച്ച്.ഒ ആയിരുന്ന എം.കെ. രാജേഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.