ചേര്‍ത്തല: മക്കളുടെ ക്രൂരമര്‍ദനത്തിന് ഇരയായതിനെത്തുടർന്ന് പൊലീസ് വൃദ്ധസദനത്തിലാക്കിയ വയോധികൻ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ചന്ദ്രനിവാസില്‍ ചന്ദ്രശേഖരന് നായരാണ് (73) ചേർത്തല പതിനൊന്നാംമൈലിലുള്ള വൃദ്ധസദനത്തിൽ ഞായറാഴ്ച രാവിലെ മരിച്ചത്.
ചന്ദ്രശേഖരൻ നായരെ ഇരട്ടമക്കളായ അഖില്‍ (31), നിഖില്‍ (31) എന്നിവർ കഴിഞ്ഞ 24ന് വീട്ടിൽ മദ്യപിച്ചെത്തി മർദിക്കുകയായിരുന്നു. അടിക്കുകയും കട്ടിലില്‍നിന്ന് വലിച്ചിഴക്കുകയും തലയില്‍ മർദിക്കുകയും ചെയ്തിരുന്നു. അഖില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി നിഖില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുംചെയ്തു.
വിവരമറിഞ്ഞ് മറ്റ് മക്കളായ പ്രവീണും സൂരജും ചേര്‍ന്ന് പിന്നീട് പട്ടണക്കാട് പൊലീസില്‍ പരാതി നൽകി. അർത്തുങ്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ, മർദനത്തിലുണ്ടായ പരിക്കല്ല മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.