കാസർകോട്ട് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കാസർകോട്: കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ 62കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

അതിനു ശേഷം യുവതിയെ കാഞ്ഞങ്ങാട്ടെ ജനറൽ ആശുപത്രിയിൽ എത്തിച്ച് കൗൺസലിങ്ങിന് വിധേയയാക്കി. പിതാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് ​രേഖപ്പെടുത്തുകയുമായിരുന്നു.

Tags:    
News Summary - Father arrested for trying to rape daughter in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.