സു​രേ​ഷ് ബാ​ബു, നീ​ൽ സാ​ഗ​ർ 

41 ലക്ഷം തട്ടിയ പിതാവും മകനും അറസ്റ്റിൽ

എലത്തൂർ: കക്കോടി സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ. അന്നശ്ശേരി സ്വദേശി കല്ലും പുനത്തിൽ സുരേഷ് ബാബു(50), മകൻ നീൽ സാഗർ (23 ) എന്നിവരെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് സംബന്ധമായ കോടതിയിലുള്ള കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്.

പണം എതിർകക്ഷിക്ക് നൽകാതെ സഹോദരങ്ങളെ പ്രതികൾ ചതിക്കുകയായിരുന്നു. എലത്തൂർ എസ്.ഐ സഹദ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ രൂപേഷ്, സി.പി.ഒ അഭിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - Father and son arrested for embezzling Rs. 41 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.