സിവിൽ പൊലീസ് ഓഫീസറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പരാതി നൽകി

തുറവൂർ: കൊച്ചി ഹാർബർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എസ്.സുജിത്ത് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കഴിഞ്ഞ മാസം 25-നാണ് കോടംതുരുത്ത് കണ്യാടിയിൽ സഹദേവൻ്റെ മകൻ സുജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ജോലിക്ക് പോകാനായി പുലർച്ചെ വിളിച്ചുണർത്തണമെന്ന് അമ്മയോടു പറഞ്ഞിട്ടാണ് സുജിത് ഉറങ്ങാൻ കിടന്നത്. വിളിച്ചിട്ടും അനക്കമില്ലാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ്  സുജിത്തിനെ മരിച്ച നിലയിൽ കണ്ടത്.

വീട്ടിൽ ആരുമായും യാതൊരു പ്രശ്നങ്ങളുമില്ല. ആഴ്ചകൾക്ക് മുൻപ് ജോലിക്കിടെ വാഹന പരിശോധന നടത്തുമ്പോൾ ഇരുചക്രവാഹന യാത്രികനുമായുണ്ടായ തർക്കം സുജിത്തിനെ അലട്ടിയിരുന്നതായും മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയ പരാതിയിൽ ബന്ധുക്കൾ പറയുന്നു. സുജിത്തിന്റെ മൊബൈൽ ഫോൺ വിവര ശേഖരണത്തിനായി  സൈബർ സെല്ലിന് കൈമാറിയതായി കുത്തിയതോട് പൊലീസ് പറഞ്ഞു.  

Tags:    
News Summary - family alleges suspicion over death of civil police officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.