സൗജന്യ താമസവും പഠനവും വാഗ്ദാനം ചെയ്ത് പീഡനം; വ്യാജ ഡോക്ടർ അറസ്റ്റിൽ

ഭുവനേശ്വർ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ബബാനി ശങ്കർ ദാസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളടക്കം മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. സൗജന്യ പഠനവും താമസവും വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

വീടിനടുത്തുള്ള അങ്കണവാടി പ്രവർത്തക വഴിയാണ് കുട്ടിയെ ശങ്കർ പരിചയപ്പെടുന്നത്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും താമസിക്കുവാനുമുള്ള സഹായം ചെയ്യാമെന്ന് ഇയാൾ വാഗ്ദാനംചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയും അമ്മയും ഇയാളുടെ ക്ലിനിക്കിലെത്തിയത്.

നഴ്‌സിങ് പഠനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ഇയാൾ ഏറ്റു. കൂടാതെ അവർക്ക് താമസസൗകര്യവും ഒരുക്കിക്കൊടുത്തു. പെണ്‍കുട്ടിയെ ഡോക്ടറുടെ കൂടെയാക്കി കുടുംബം നാട്ടിലേക്ക് മടങ്ങി.

ശങ്കര്‍ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവിടെവെച്ച് അയാളുടെ സഹായി പെണ്‍കുട്ടിക്ക് കുടിക്കാന്‍ വെള്ളം കൊടുത്തു. വെള്ളം കുടിച്ചയുടനെ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ശങ്കർ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടി ബന്ധുവിനോട് കാര്യം പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പൊലീസിൽ നടത്തിയ അന്വേഷണത്തിൽ ശങ്കറിന്‍റെ വ്യാജ ഹോമിയോപതി ബിരുദമാണെന്ന് കണ്ടെത്തി. 

Tags:    
News Summary - Fake doctor arrested for sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.