അക്ഷയ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
ചേളന്നൂർ: എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചേളന്നൂർ കനോത്ത് മീത്തൽ അക്ഷയ്നെയാണ് (23) 230 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ചേളന്നൂർ എക്സൈസ് ഇൻസ്‍പെക്ടർ പി. സുരേഷിന്റെ നേതൃത്വത്തിൽ അമ്പലത്തുകുളങ്ങര പെട്രോൾ പമ്പിനു സമീപംവെച്ചാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസം 40 ഗ്രാം കഞ്ചാവുമായി നാലു യുവാക്കളെ എക്‌സൈസ് പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഷിബു, പ്രിവന്റിവ് ഓഫിസർ സി.കെ. ബാബുരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ, എസ്. സുജിൽ, പി.എസ്. അഷിൽദ്, വുമൺ സി.ഇ.ഒ പി.എം. ഷൈനി, എക്സൈസ് ഡ്രൈവർ എൻ.പി. പ്രബീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.