Posted On
date_range Updated On
date_range കപ്പ കൃഷിക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് വയോധികൻ അറസ്റ്റിൽ
നെടുങ്കണ്ടം: കപ്പ കൃഷിക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് വയോധികൻ അറസ്റ്റിൽ. കഞ്ചാവ് ചെടി എക്സൈസ് സംഘം നശിപ്പിച്ചു. കൽകൂന്തൽ വില്ലേജിൽ ബേഡ്‌മേട്ട് പുളിക്കക്കുന്നേൽ വീട്ടിൽ ജോർജിനെയാണ് (63) അറസ്റ്റ് ചെയ്തത്. 211 സെ.മീ. വലുപ്പമുള്ള കഞ്ചാവ് ചെടിയാണ് കൃഷിസ്ഥലത്ത് കണ്ടെത്തിയത്. സ്വന്തമായി ഉപയോഗിക്കാനാണ് വളർത്തിയതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. രഞ്ജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ ബേഡ്‌മേട്ട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. വനിത സിവിൽ എക്സൈസ് ഓഫിസർ അശ്വതി, സി.ഇ.ഒമാരായ സോണി തോമസ്, സന്തോഷ് തോമസ്, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് ഷനേജ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ലിജോ ഉമ്മൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.