എട്ടുപവന്‍ മോഷ്​ടിച്ച സംഭവം; ജോലിക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍

കൊ​ച്ചി: വീ​ട്ടു​ജോ​ലി​ക്ക് നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ എ​ട്ടു​പ​വ​ന്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വ​തി​യും ഭ​ര്‍ത്താ​വും അ​റ​സ്റ്റി​ല്‍. ഊ​ന്നു​ക​ല്‍ ഉ​പ്പു​ക​ളം വാ​രി​ക്ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ഞ്ജു ജ​യ​ന്‍ (35), ഭ​ര്‍ത്താ​വ് കോ​ന്തു​രു​ത്തി സ്വ​ദേ​ശി പാ​ല​ക്ക​പ്പി​ള്ളി വീ​ട്ടി​ല്‍ ജ​യ​ന്‍ (40) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ജു ജോ​ലി​ക്കു​നി​ന്ന കോ​ന്തു​രു​ത്തി സ്റ്റീ​ഫ​ന്‍ പാ​ദു​വ റോ​ഡി​​ലെ വീ​ട്ടി​ല്‍നി​ന്നാ​ണ് സ്വ​ര്‍ണം ക​വ​ര്‍ന്ന​ത്. ഇ​ത് വി​ല്‍ക്കാ​ന്‍ സ​ഹാ​യി​ച്ച​ത് ജ​യ​നാ​യി​രു​ന്നു.

തേ​വ​ര ശാ​ന്തി​ന​ഗ​റി​ലു​ള്ള ജ്വ​ല്ല​റി​യി​ല്‍നി​ന്ന്​ വി​റ്റ സ്വ​ര്‍ണം ക​ണ്ടെ​ടു​ത്തു. അ​ടി​മാ​ലി​യി​ലു​ള്ള അ​ഞ്ജു​വി‍െൻറ ബ​ന്ധു​വി‍െൻറ വീ​ട്ടി​ല്‍നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Eight sovereigns stolen; Maid and her husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.