മുടി മുറിച്ചുമാറ്റിയശേഷം, മുൻപുണ്ടായിരുന്ന മുടി
കല്യാണ തിരക്കിനിടയിൽ 20-കാരിയുടെ മുടി മുറിച്ചതായി പരാതി. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ ബിരുദവിദ്യാർഥിക്കാണ് മുടി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. 20 സെന്റിമീറ്ററോളം നീളമുള്ള മുടിയാണ് മുറിച്ചു മാറ്റിയത്.
കല്യാണത്തിനുശേഷം വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മുടി മുറിച്ചുമാറ്റിയതായി മനസിലാക്കുന്നത്. പെൺകുട്ടിയും മാതാവുമാണ് കല്യാണത്തിന് പങ്കെടുത്തത്. മുടിമുറിച്ചത് മനസിലാക്കി പിതാവിനോടൊപ്പം തിരികെ ഓഡിറ്റോറിയത്തിലെത്തി അന്വേഷിച്ചപ്പോൾ, ഭക്ഷണശാലയുടെ അരികെ മുടി വീണുകിടക്കുന്നത് കണ്ടു.
രക്ഷിതാക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. മുടി മാഫിയയെക്കെുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സി.സി.ടി.വി. പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.