അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

സം​ഘ​ർ​ഷ​ത്തി​നി​ടെ വ​ടി​വാ​ൾ വീ​ശി; മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം പ​രു​ത്തി​യി​ൽ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​നാ​രാ​യ​ണ​പു​രം ആ​മ​ണ്ടൂ​ർ വൈ​പ്പി​പ്പാ​ട​ത്ത് ഫൈ​സ​ൽ (27), അ​ഞ്ചാം​പ​രു​ത്തി കാ​ട്ടി​ൽ എ​ബി (32), ഓ​ണ​പ്പ​റ​മ്പ് പോ​ക്കാ​ക്കി​ല്ല​ത്ത് അ​നീ​സ് (21) എ​ന്നി​വ​രെ​യാ​ണ് മ​തി​ല​കം സി.​ഐ എം.​കെ. ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ അ​ഞ്ചാം​പ​രു​ത്തി സെ​ന്റ​റി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചാം​പ​രു​ത്തി പ​ടി​ഞ്ഞാ​റ് വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് എ​ബി ന​ട​ത്തു​ന്ന വ​ർ​ക്ക്ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ന​ൽ​കി​യ മോ​ട്ടോ​ർ ബൈ​ക്ക് തി​രി​കെ വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ബൈ​ക്ക് ന​ന്നാ​ക്കാ​ൻ വ​ന്ന ​െച​ല​വ് സം​ബ​ന്ധി​ച്ച് നേ​ര​ത്തേ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തോ​ടെ ബൈ​ക്ക് വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ബൈ​ക്കു​ട​മ​യും പ​റ​വൂ​രി​ൽ​നി​ന്നും മ​റ്റു​മു​ള്ള ക്രി​മി​ന​ൽ സം​ഘ​വു​മൊ​ത്ത് വ​ർ​ക്ക്ഷോ​പ്പി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്ക് തർ​ക്ക​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യ​ത്.പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ട്ട മൂ​ന്നു​പേ​രെ​യും പ​ല​യി​ട​ങ്ങ​ളി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ​മാ​രാ​യ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ, പി.​എ​സ്. സു​നി​ൽ, എ.​എ​സ്.​ഐ ഷൈ​ജു, എ​സ്.​സി.​പി.​ഒ​മാ​രാ​യ എം.​എ​സ്. ഷി​ജു, സു​മേ​ഷ്, സി.​പി.​ഒ ഷി​ഹാ​ബ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - During the conflict, the sword was thrown; Three people are in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.