Posted On
date_range Updated On
date_range മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: എസ്.ഐക്കെതിരെ കേസെടുത്തു
ചെറുതോണി: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്.ഐക്കെതിരെ കേസെടുത്തു. അങ്കമാലി എസ്.ഐ വി.കെ. രവി ഓടിച്ച കാർ കഞ്ഞിക്കുഴിയിൽ നിർത്തിയിട്ട കാറിലിടിച്ചാണ് അപകടം. രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.
ഞായറാഴ്ച വൈകീട്ട് കഞ്ഞിക്കുഴി ടൗണിലായിരുന്നു സംഭവം. അപകടം നടന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. കഞ്ഞിക്കുഴി പൊലീസ് എത്തി അപകടമുണ്ടാക്കിയ വി.കെ. രവിയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കേസെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.