Posted On
date_range Updated On
date_range മദ്യപിച്ച് ലക്കുകെട്ട ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു
ഭോപ്പാൽ: മദ്യലഹരിയിൽ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയത് ചോദ്യംചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയും ബി.ജെ.പി മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായ രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഭോപ്പാൽ സായ് നഗർ കോളനിയിലാണ് സംഭവം. മദ്യപിച്ച് അർധരാത്രി രാജേന്ദ്ര പാണ്ഡെ വീട്ടിലെത്തിയത് ഭാര്യ ചോദ്യം ചെയ്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തർക്കം മൂത്തതോടെ പ്രകോപിതനായ രാജേന്ദ്ര തോക്കെടുത്ത് ഭാര്യക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവർ തൽക്ഷണം മരിക്കുകയും ചെയ്തു.
സംഭവസമയത്ത് ഇവരുടെ മകളും മരുമകനും വീട്ടിലുണ്ടായിരുന്നു. കൊല നടത്തിയ ശേഷം ഒളിവിൽ പോയ രാജേന്ദ്ര പാണ്ഡെക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.