ലിജോ ജോയി


മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

അത്താണി: അത്താണിയിൽ ലഹരി പദാർഥങ്ങൾ പിടികൂടാനിടയായ കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺ നഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെ ( 39 ) നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2024 ജൂൺ 27 ന് ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, രണ്ട് എൽ.എസ്.ടി.ഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലക്കൽ തോട്ടുമുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി- 32)നെ ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിന്റെ ബുദ്ധികേന്ദ്രമായിരുന്നു ലിജോ ജോയിയെന്ന് പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ 'ജുമാൻജി' എന്ന് വിളിക്കുന്ന രാഗേഷ് മുഖേനെയാണ് ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. മയക്കുമരുന്ന് 'ഡ്രോപ്പ്' ചെയ്യുന്നവർ അതിന്റെ ലൊക്കേഷൻ ജുമാഞ്ചിക്ക് കൈമാറും.

ജുമാഞ്ചി ഇത് ലിജോക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ജില്ല പൊലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ മാരായ അരുൺ രാജ്, അഭിജിത്, എ.എസ്.ഐ എം.വി. ബിനു, സി.പി.ഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Dancer Held For MDMA Trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.