പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവതി കുത്തേറ്റ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ബിന്ദാപൂരിൽ യുവതി കുത്തേറ്റുമരിച്ചു. മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആരതി(32) എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ ആരതി‍യുടെ ഭർത്താവ് വിക്കി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പ്രതിയായ പപ്പു(40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബിന്ദാപൂർ പൊലീസ് സ്റ്റേഷനിൽ ആരതിയുടെ പിതാവ് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആരതി മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. വിക്കിയെ വിദഗ്ധ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Dispute over parking; Young woman stabbed to death in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.