അഗർത്തല: മാനസിക സമ്മർദ്ദം കാരണം കൽപ്പണിക്കാരൻ രണ്ട് മക്കളും പൊലീസുകാരനും ഉൾപ്പടെ അഞ്ച് പേരെ പണിയായുധം ഉപയോഗിച്ച് കൊലപ്പെടുത്തി. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ത്രിപുരയിലെ ഖോവായിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അക്രമണം നടത്തിയ പ്രദീപ് ദേവ്റായ് എന്നയാളുടെ രണ്ട് പെൺമക്കൾ, സഹോദരൻ, ഓട്ടോറിക്ഷ യാത്രക്കാരൻ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കടുത്ത സമ്മർദ്ദവും മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന കൽപ്പണിക്കാരനായ ദേവ്റായ് വെള്ളിയാഴ്ച രാത്രി കുടുംബത്തിന് നേരെ കൂർത്ത മുനയുള്ള പണി ആയുധം ഉപോയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രദീപിന്‍റെ ഭാര്യ മീന സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വീട്ടിൽനിന്നും പുറത്തിറങ്ങിയ ദേവ്റായ് നാട്ടുകാരെ ഭീഷണിപ്പെടുത്തി. തഅക്രമണം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
ഈ സമയം അതുവഴി കടന്നുപോയ ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയും അതിലെ യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. അക്രമണത്തിൽ ഓട്ടോ യാത്രക്കാരായ കൃഷ്ണദാസ് തത്സമയം മരിക്കുകയും കുടെയുണ്ടായിരുന്ന മകൻ കരൺബീറിന് സാരമായി പരിക്കേൽകുകയും ചെയ്തു.
വിവരമറിഞ്ഞ് എത്തിയ പൊലീസിനെതിരെയും പ്രദീപ് അക്രമണം നടത്തി. ഖോവായി പൊലീസ് സ്റ്റേഷനിലെ സത്യജിത് മാലിക് എന്ന പൊലീസുകാരനാണ് ആക്രണത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായി പറഞ്ഞ പൊലീസ്, പ്രദീപ് ദേവ്റായെ അറസ്റ്റ് ചെയ്തതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.