വെടിയുതിർത്ത് പിറന്നാൾ ആഘോഷം; മുഖത്ത് വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

ന്യൂഡൽഹി: പിറന്നാൾ ആഘോഷത്തിനിടെ മുഖത്ത് വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പ്രമോദ് (37) എന്നയാൾക്കാണ് വെടിയേറ്റത്. ഡൽഹിയിലെ ജോനാപൂർ ഗ്രാമത്തിലാണ് സംഭവം. ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത രാംപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആഘോഷത്തിനിടെ രാംപാൽ വീടിന് മുകളിൽ നിന്ന് വെടിതിർക്കുകയായിരുന്നു. എട്ടു പ്രാവിശ്യം നിർത്താതെ മുകളിലേക്ക് വെടിയുതിർത്ത രാംപാലിനെ അവിടെന്ന് ബലം പ്രയോഗിച്ച് മാറ്റുകയായിരുനെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ വീണ്ടും വെടിവെച്ചതിനെ തുടർന്നാണ് യുവാവിന് വെടിയേറ്റത്. പൊലീസെത്തി രാംപാലിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Delhi Man Critical After Celebratory Firing At Birthday Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.