Posted On
date_range Updated On
date_range സ്കൂട്ടർ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ
ബദിയടുക്ക: സ്കൂട്ടർ കവർന്ന കേസിൽ രണ്ട് പ്രതികളെ കുമ്പള പൊലീസ് പിടികൂടി ബദിയടുക്ക പൊലീസിന് കൈമാറി. കുമ്പള ഭാസ്കര നഗരിലെ ദീക്ഷിത് (19), സൂരംബയലിലെ ലൊക്കേഷ് (22)എന്നിവരാണ് അറസ്റ്റിലായത്. ബദിയടുക്ക- ബാറുഡുക്കയിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് കവർന്നത്. കഴിഞ്ഞ ദിവസം മാവിന കട്ടയിൽ നടന്ന കബഡി കളി കാണാൻ പോയി നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ച് രക്ഷപ്പെട്ടത്. ഹമീദ് നൽകിയ പരാതിയിൽ ബദിയടുക്ക പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് സംശയാസ്പദമായി യുവാക്കളെ കുമ്പള പൊലീസ് കണ്ടെത്തുകയും ചോദ്യം ചെയ്തപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.