മൂത്താട്ട്
റാസിക്
Posted On
date_range Updated On
date_range വെട്ടുകേസടക്കം വിവിധ കേസുകളിൽ പ്രതിയായയാളെ പിടികൂടി
താനൂർ: താനൂർ അഞ്ചുടിയിൽ വെട്ടുകേസടക്കം വിവിധ കേസുകളിൽ പ്രതിയായയാളെ പിടികൂടി. അഞ്ചുടി പുതിയകടപ്പുറം മൂത്താട്ട് റാസിഖിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പൊലീസിനെ കബളിപ്പിച്ചു വിദേശത്തേക്ക് കടക്കുകയായിരുന്നു.
മുൻ അഞ്ചുടി കൗൺസിലർ സി.പി. സലാമിനെ വെട്ടിയ കേസ് ഉൾപ്പെടെ തീരദേശത്തെ നിരവധി കേസുകളിൽ പ്രതിയായ റാസിഖ് വിദേശത്തുനിന്നെത്തി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് താനൂർ പൊലീസ് വിദഗ്ധമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.