ഹസൻ
Posted On
date_range Updated On
date_range കൈമലശ്ശേരി സ്വദേശിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
തിരൂർ: കൈമലശ്ശേരി സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലത്തിയൂർ കുട്ടിച്ചാത്തൻപടി ഇരഞ്ഞിക്കകത്ത് ഹസനെയാണ് (34) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ ഏഴിന് കൈമലശ്ശേരി അങ്ങാടിയിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ വരവെ കൈമലശ്ശേരി സ്വദേശി കബീറിനെ തടഞ്ഞുനിർത്തി പ്രതി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
വിപിൻ വധം ഉൾപ്പെടെ മറ്റു കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് തിരൂർ പൊലീസ് അറിയിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.