അ​യ്യ​നാ​ര്‍

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യു​ടെ വീട്ടില്‍നിന്ന്​ സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

മ​ര​ട്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. മ​ധു​ര സ്വ​ദേ​ശി അ​യ്യ​നാ​റി​നെ​യാ​ണ് (31) തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​ര​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ​ര്‍ഷ​ങ്ങ​ളാ​യി മ​ര​ടി​ല്‍ താ​മ​സി​ച്ച് ജോ​ലി​ചെ​യ്യു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍നി​ന്നാ​ണ് അ​ഞ്ച്​ പ​വ​നും 21,000 രൂ​പ​യും മോ​ഷ്ടി​ച്ച​ത്. ന​വം​ബ​ര്‍ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ്ര​തി വീ​ട്ടു​കാ​ര്‍ പു​റ​ത്തു​പോ​യി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തു​ക​യും വീ​ട് തു​റ​ന്ന് അ​ക​ത്തു​ക​യ​റി മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബേ​ക്ക​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ണ​യം​വെ​ച്ച സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​സ്.​ഐ ഹ​രി​കു​മാ​ര്‍.​ജി, എ.​എ​സ്.​ഐ സ​ജീ​വ് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍രാ​ജ്, വി​നോ​ദ് വാ​സു​ദേ​വ​ന്‍, പ്ര​ശാ​ന്ത് ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Defendant arrested for stealing gold and cash from home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.