അജീഷ്
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷിനെ (38) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പുതുവത്സരദിനത്തിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതി വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തുകയും നഗ്നഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും ചെയ്തു.
പെൺകുട്ടി സ്കൂൾ അധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്, ഷെറിൻ ജോൺ, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.