രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വെല്ലുവിളിയുള്ള യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വെല്ലുവിളിയുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനിയിൽ കണ്ണനെന്ന സന്ദീപിനെയാണ് (25) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വെല്ലുവിളിയുള്ള യുവതി ആശുപത്രിക്കു സമീപമുള്ള കടയിൽനിന്ന് സാധനം വാങ്ങാൻ പോകവെ, അപരിചിതനായ പ്രതി തന്ത്രപരമായി കാറിൽ കയറ്റിക്കൊണ്ടുപോയി മെഡിക്കൽ കോളജ് ഗ്രൗണ്ടിെൻറ സമീപമുള്ള കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നത്രെ.
യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എസ്.സി.പി.ഒമാരായ പ്രീജ, അനിൽകുമാർ, രഞ്ജിത്, ജ്യോതി, ഗോകുൽ, പ്രതാപൻ, വിനീത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.