ബാങ്കിൽ പണമടച്ച രസീത് കാണിച്ച് കബളിപ്പിക്കൽ; യുവാവ് അറസ്റ്റിൽ

കളമശ്ശേരി: മൊബൈൽ ഷോപ്പിൽ ബാങ്കിൽ പണമടച്ച രസീത് കാണിച്ച് കബളിപ്പിച്ച് മൊബൈൽ തട്ടിയെടുത്തയാളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് താമസിക്കുന്ന മലപ്പുറം വയ്യൂർ ഫറൂഖ് കോളജ് മലയിൽ എ.പി. ഹൗസ് ഇജാസ് അഹമ്മദിനെയാണ് (30) അറസ്റ്റ് ചെയ്തത്.

മൊബൈൽ ഷോപ്പിലെത്തി വില കൂടിയ ഫോണുകളുടെ എസ്റ്റിമേറ്റ് എഴുതി വാങ്ങി ഷോപ്പി‍െൻറ ബാങ്ക് അക്കൗണ്ടും വാങ്ങി മടങ്ങും. പിറ്റേ ദിവസം അക്കൗണ്ടിൽ ചെക്ക് നിക്ഷേപിച്ച രശീത് നൽകി കബളിപ്പിച്ച് ഫോണുകളുമായി മുങ്ങും.

പിന്നീട് ഇവ കുറഞ്ഞ വിലക്ക് എറണാകുളത്ത് വിൽപന നടത്തി പണം വാങ്ങി സ്ഥലം വിടുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ വിനോജ്, സുരേഷ്, സുധീർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Deceiving a bank by presenting a payment receipt; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.