Posted On
date_range Updated On
date_range യുവതിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ
കാക്കനാട്: ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കാക്കനാടിന് സമീപം കുഴിക്കാട്ടുമൂല കൈവലാത്ത് വീട്ടിൽ മുനീർ അഹമ്മദാണ് (40) അറസ്റ്റിലായത്. ഒക്ടോബർ 29ന് രാവിലെ 8.30നാണ് മുനീറിന്റെ ഭാര്യ സുമയ്യ (34) മരിച്ചത്.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.