പരീക്ഷക്ക്​ കോപ്പിയടിച്ചെന്ന്​ ആരോപിച്ച്​ 15കാരിയായ ദലിത്​ പെൺകുട്ടിയെ അധ്യാപിക നഗ്​നയാക്കി പരിശോധിച്ചതായി പരാതി

ഹൈദരാബാദ്​: ഹൈദരാബാദിലെ സ്വകാര്യ സ്​കൂളി​ൽ 15കാരിയായ ദലിത്​ പെൺകുട്ടിയെ അധ്യാപിക നഗ്​നയാക്കി പരിശോധിച്ചതായി പരാതി. പരീക്ഷക്ക്​ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന.

ഹൈദരാബാദിലെ സെന്‍റ്​ ആൻ​ഡ്രൂസ്​ സ്​കൂളിൽ സെപ്​റ്റംബർ 23നാണ്​​ സംഭവം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പരീക്ഷയായിരുന്നു​ സെപ്​റ്റംബർ 23ന്​. ആർത്തവമായിരുന്നതിനാൽ പെൺകുട്ടി പരീക്ഷക്കിടെ രണ്ടു​തവണ വാഷ്​റൂമിൽ പോയിരുന്നു. പെൺകുട്ടി പരീക്ഷക്കിടെ വാഷ്​റൂമിൽ പോയത്​ കോപ്പിയടിക്കാനാണെന്ന്​ അധ്യാപിക ആരോപിച്ചതായി പെൺകുട്ടിയുടെ മാതാവ്​ സുധ പറയുന്നു.

തുടർന്ന്​ ​പെൺകുട്ടിയെ സ്റ്റാഫ്​ മുറിയിലേക്ക്​ വിളിപ്പിച്ചു. ആയയെയും പെൺകുട്ടിയെയും കൂട്ടി വാഷ്​റൂമിലേക്ക്​ പോയി. അവിടെവെച്ച്​ പെൺകുട്ടിയുടെ അടിവസ്​ത്രങ്ങൾ അടക്കം അഴിച്ച്​ പരിശോധിച്ചു. വസ്​ത്രത്തിനടിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചിട്ടുണ്ടെന്ന്​ ആരോപിച്ചായിരുന്നു പരിശോധന. പരിശോധനയിൽ യാതൊന്നും അധ്യാപികക്ക്​ കണ്ടെത്താൻ കഴിഞ്ഞില്ല. ഫോൺ കൊണ്ടുവന്നത്​ പെൺകുട്ടി നിരസിച്ചതോടെ അധ്യാപിക ശാസിക്കുകയും ചെയ്​തു. തുടർന്ന്​ വീട്ടിലെത്തിയ പെൺകുട്ടി മാതാവിനോട്​ സംഭവം വിവരിക്കുകയായിരുന്നു.

സംഭവത്തിൽ സുധ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. അതേസമയം ആരോപണങ്ങൾ സ്​കൂൾ അധികൃതർ നിഷേധിച്ചു.എസ്​.സി/എസ്​.ടി, ക്രിമിനൽ കുറ്റകൃത്യ വകുപ്പുകൾ പ്രകാരമാണ്​ കേസ്​.

മകൾ ആദ്യമായല്ല സ്​കൂൾ അധികൃതർക്കും അധ്യാപികക്കുമെതിരെ പരാതി പറയുന്നതെന്ന്​ സുധ പറഞ്ഞു. ഇതേ അധ്യാപിക പലപ്പോഴും മക​െള അധിക്ഷേപിച്ചിരുന്നു. മറ്റു വിദ്യാർഥികൾക്കിടയിൽവെച്ച്​ പരസ്യമായും അപമാനിച്ചിരുന്നു. വസ്​ത്രത്തിന്‍റെയും രൂപത്തിന്‍റെയും പേരിലും അധ്യാപിക നിസാര കാര്യങ്ങൾക്ക്​ ശകാരിച്ചിരുന്നതായും മാതാവ്​ പറയുന്നു.

മാലാ സമുദായത്തിൽ​ ഉൾപ്പെട്ടതാണ്​ പെൺകുട്ടി. എസ്​.സി വിഭാഗത്തിൽ നിന്നായതിനാൽ അധ്യാപകരും വിദ്യാർഥികളും മകളെ ഒറ്റപ്പെടുത്തിയിരുന്നു. വസ്​ത്രത്തിന്‍റെ ഇറക്കം കുറഞ്ഞതിന്​ ഒരിക്കൽ അധ്യാപിക മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച്​ അപമാനിച്ചു. ഓൺലൈൻ ക്ലാസിനിടെ നെറ്റ്​വർക്ക്​ തകരാറിനെ തുടർന്ന്​ വിഡിയോ ഓഫായതോടെ മകളെ മോശം ഭാഷയിൽ ശകാരിച്ചുവെന്നും​ സംഭവത്തിന്​ താൻ സാക്ഷിയാണെന്നും സുധ പൊലീസിൽ പറഞ്ഞു.

സംഭവത്തിന്​ ശേഷം സെപ്​റ്റംബർ 24ന്​ സുധ സ്​കൂളിലെത്തി അധികൃതരോട്​ പരാതി നൽകിയിരുന്നു. എന്നാൽ ബന്ധ​െപ്പട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ അവർ തയാറായില്ല. സമയം പാഴാക്കുന്നുവെന്നായിരുന്നു സ്​കൂൾ അധികൃതരുടെ മറുപടി.

അധ്യാപികക്കെതിരെ അന്വേഷണം നടത്തി സ്​കൂളിൽനിന്ന്​ പുറത്താക്കണമെന്നാണ്​ സുധയുടെ ആവശ്യം. കൂടാതെ സംഭവത്തിൽ മാപ്പ്​ പറയണമെന്നും അവർ ആവശ്യപ്പെടുന്നു. 

Tags:    
News Summary - Dalit girl in Hyderabad school made to strip by teacher harassed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.