സ​ഹ​ദേ​വ​ൻ

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം റിമാൻഡിൽ

മാന്നാർ: കുരട്ടിശ്ശേരി പാവുക്കര രണ്ടാം വാർഡിൽ പോസ്റ്റ് ഓഫിസിനു സമീപം പുലരിയിൽ അനിത സദാനന്ദനെ ( 47 ) തലക്ക് വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഭർത്താവായ സി.പി.എം മോസ്കോ ബ്രാഞ്ച് കമ്മിറ്റി അംഗം കളത്തൂരെത്ത് വീട്ടിൽ സഹദേവനെയാണ് (54) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് വെട്ടുകത്തികൊണ്ട് ഭാര്യയെ തലക്ക് വെട്ടുകയുമായിരുന്നു. മാരകമായി മുറിവേറ്റ അനിത പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ബിജുക്കുട്ടൻ, ജി.എസ്.ഐമാരായ ശ്രീകുമാർ, ജോസി തോമസ്, ജി.എ.എസ്.ഐ മധു, സിവിൽ പൊലീസ് ഓഫിസർമാരായ പ്രമോദ്, സുധി, സിവിൽ പൊലീസ് ഓഫിസർ സിദ്ദീഖ് ഉൽ അക്ബർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - CPM branch committee member who attacked his wife in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.