പ്രജിൻ, ദർശന
Posted On
date_range Updated On
date_range മയക്കുഗുളികകളുമായി നഴ്സിങ് വിദ്യാർഥികളായ ദമ്പതികൾ പിടിയിൽ
തിരുവനന്തപുരം: മയക്കുഗുളികകളുമായി നഴ്സിങ് വിദ്യാർഥികളായ ദമ്പതികൾ എക്സൈസിന്‍റെ പിടിയിലായി. 200 നൈട്രോസെപാം ഗുളികകൾ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന ചിറയിന്‍കീഴ് കൂന്തള്ളൂർ പിണര്‍വിളാകം വീട്ടില്‍ പ്രജിൻ (27), ഭാര്യ ദര്‍ശന എസ്.പിള്ള (22) എന്നിവരാണ് അറസ്റ്റിലായത്.
ഓണം സ്‌പെഷൽ ഡ്രൈവിനോടനുബന്ധിച്ച് തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇന്‍സ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ ചാക്ക ബൈപാസ് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. പ്രതികളിൽനിന്ന് പണവും കണ്ടെടുത്തു. ഇരുവരും അവസാനവര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളാണ്.
പരിശോധനയിൽ എക്സൈസ് ഇന്‍സ്പെക്ടർ കെ. സാജു , പ്രിവന്റിവ് ഓഫിസർ ബിജുകുമാര്‍, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണ പ്രസാദ്, അജിത്ത്, അൽത്താഫ്, അഭിജിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ സജീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.