മുബിൻ
ബംഗളൂരു: റായ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ വ്യാഴാഴ്ച പട്ടാപ്പകൽ യുവാവ് കഴുത്തറുത്ത് കൊന്നു. സിന്ധനൂർ ടൗണിലെ സ്വകാര്യ കോളജിലെ എം.എസ്സി വിദ്യാർഥിനി ലിംഗസഗുരു സ്വദേശി ഷിഫയാണ് (24) കൊല്ലപ്പെട്ടത്. അക്രമി സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: ‘ലിംഗസഗുരുവിൽനിന്ന് ഷിഫ ദിവസേന സിന്ധനൂരുവിലേക്ക് യാത്ര ചെയ്തിരുന്നു. ആറ് വർഷമായി പ്രതിയെ അറിയാം. പ്രതിക്ക് ഷിഫയോട് ഇഷ്ടം തോന്നുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. ഷിഫയുടെ വീട്ടുകാർ മറ്റൊരാളുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതറിഞ്ഞ് മുബിൻ തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയെങ്കിലും യുവതി സമ്മതിച്ചില്ല. പ്രകോപിതനായ പ്രതി ലിംഗസഗുരുവിൽനിന്ന് യുവതിയെ പിന്തുടരുകയും സിന്ധനൂർ ഗവ. ഗ്രാജ്വേഷൻ കോളജിന് സമീപം ആക്രമിക്കുകയും ചെയ്തു. കൊല നടത്തിയശേഷം ഷിഫയുടെ വിവാഹ ഇടനിലക്കാരന്റെ ഉടമസ്ഥതയിലുള്ള പാദരക്ഷ കടയിലെത്തി ബഹളമുണ്ടാക്കി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു’
റയ്ച്ചൂർ ജില്ല പൊലീസ് സൂപ്രണ്ട് പുട്ടമദയ്യ സംഭവസ്ഥലത്തെത്തി. കോളജുകൾക്ക് സമീപം ജാഗ്രത പാലിക്കാൻ അദ്ദേഹം പൊലീസിന് നിർദേശം നൽകി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.