പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാർഥിയെ വഴിയിൽ തടഞ്ഞുനിറുത്തി കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് രാമേശ്വരത്താണ് സംഭവം. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിലാണ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി മുനിയരാജ് ‌അറസ്റ്റിലായിട്ടുണ്ട്.

രാമേശ്വരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയായ ശാലിനി കുടുംബത്തോടൊപ്പം രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തിനടുത്തുള്ള ചേരൻകോട്ടൈയിലാണ് താമസിച്ചിരുന്നത്. മത്സ്യത്തൊഴിലാളിയായ മാരിയപ്പനാണ് പിതാവ്. രണ്ട് പെൺമക്കളിൽ മൂത്ത ആളാണ് ശാലിനി.

ഇതേ പ്രദേശത്ത് താമസിച്ചിരുന്ന മുനിയരാജ്, കൗമാരക്കാരിയെ കഴിഞ്ഞ കുറച്ച് നാളുകളായി പിന്തുടർന്ന് പ്രണയാഭ്യർഥന നടത്തുകയും അംഗീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. തനിക്ക് താത്പര്യമില്ലെന്ന് പെണ്‍കുട്ടി പല തവണ അറിയിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വീണ്ടും ഇയാൾ അഭ്യർഥന നടത്തിയതോടെ ശല്യം സഹിക്കവയ്യാതായ ശാലിനി സംഭവം പിതാവിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം മുനിയരാജിന്‍റെ വീട്ടിലെത്തി ശാലിനിയുടെ പിതാവ് താക്കീത് ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ പകയിലാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് കൊലപാതകം.

ശാലിനി സ്കൂളിലേക്ക് പോകുമ്പോൾ, കോപാകുലനായ മുനിയരാജ് കത്തി കൊണ്ട് പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നാട്ടുകാർ ഉടൻ തന്നെ പോർട്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്

കുറ്റകൃത്യം നടത്തിയ ശേഷം സ്ഥലം വിട്ട പ്രതിക്കായി പ്രത്യേക സംഘം രൂപീകിരിച്ചാണ് തെരച്ചിൽ നടത്തിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെതിരുന്നു.

ഈ കൊലപാതകം പ്രദേശത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിലും പോലീസ് സ്റ്റേഷനും പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി.  

Tags:    
News Summary - Class 12 girl stabbed to death in Rameswaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.