കുറ്റബോധം തൊട്ടുതീണ്ടാത്ത കൊലയാളി വീണ്ടും വാർത്തകളിൽ നിറയുന്നു

1970 കളുടെ തുടക്കം. തായ്‍ലണ്ടിലെ പല ഭാഗങ്ങളിൽ നിന്നും കത്തിക്കരിഞ്ഞ സ്ത്രീ ശരീരങ്ങൾ ലഭിക്കുന്നു. എല്ലാം പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർ. ഞെട്ടിപ്പിക്കുന്ന മറ്റൊരു സാമ്യം എല്ലാ മൃതദേഹങ്ങളും ബിക്കിനിയോ- സ്മിങ്ങ് സ്യൂട്ടോ ധരിച്ചിരിക്കുന്നു. ഒടുവിൽ കുപ്രസിദ്ധ സൈക്കോ കൊലയാളിയെ പൊലീസ് പിടികൂടുന്നു. കൊലയുടെ സംഭവ ബഹുലമായ 19 വർഷത്തെ ജയിൽ വാസത്തിന് ശേഷം കൊടുംകുറ്റവാളി വീണ്ടും കുറ്റവിമുക്തൻ ആകുന്നു.


രാഷ്ടീയത്തിന്‍റെ പേരിലോ പകയുടെ പേരിലോ പണത്തിന് വേണ്ടിയോ അല്ലാതെ ഒരു ദയയും കൂടാതെ... മനുഷ്യരെ കൊന്ന് തള്ളിയ കെട്ടുകഥകളിൽ പിണഞ്ഞ് കിടക്കുന്ന സാത്താൻ എന്ന് വിളിപേരുള്ള ചാൾസ് ശോഭരാജ് ആരായിരുന്നു? എന്തായിരുന്നു അയാളുടെ കൊലകൾക്ക് പിന്നിലെ ആനന്ദം?

1944 ൽ വിയറ്റ്നാമിലെ ഗൈസോണിൽ ജനിച്ച ചാൾസിന് ഒരു ഇന്ത്യൻ ബന്ധമുണ്ട്. വിയറ്റ്നാം സ്വദേശിനിയാണ് മാതാവ്. പിതാവ് ഇന്ത്യൻ വംശജനും. ഇരുവരുടെയും ആദ്യമകനാണ് ചാൾസ് ഗുരുമുഖ് ഹോട്ട് ചന്ദ് ഭാവ്നാനി. വിവാഹത്തിന് മുമ്പ് ജനിച്ച കുട്ടിയായത്കൊണ്ട് തന്നെ പിതാവിന് ചാൾസിനെ അംഗീകരിക്കാനോ സ്നേഹിക്കാനോ ബുന്ധിമുട്ടുണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം ഫ്രാൻസിലേക്ക് അമ്മയോടൊപ്പം ചേക്കേറിയ ചാൾസിന് നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളാണ്.


പ്രത്യേകിച്ച് ഒരു വരുമാനവും ഇല്ലാതിരുന്ന ചാൾസ്, ചില്ലറ മോഷണവും മയക്ക് മരുന്ന് വിൽപ്പനയുമായി "കരിയർ" തുടങ്ങി. കാറുകൾ മോഷ്ടിച്ചാണ് ആരംഭം. 1963 ൽ ആദ്യത്തെ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടു. 1975 ൽ ആദ്യത്തെ കൊലപാതകം നടത്തി. തെരേസ നോൾട്ട എന്ന യുവതിയിൽ തുടങ്ങി ഇന്ന് 25 ൽ പരം സ്ത്രീകളിൽ എത്തിനിൽക്കുന്നു ആ കൊലപാതക പരമ്പര. തെളിവില്ലാതെയും...ആരും അറിയാതെ പോയതുമായ ഒട്ടനവധി കൊലകൾ വേറെയും.

സ്ത്രീകളെ കൊന്ന് ആനന്ദം കണ്ടെത്തിയിരുന്ന ചാൾസിന് മറ്റൊരു വിളിപ്പേരുകൂടിയുണ്ടായിരുന്നു. 'ദി ബിക്കിനി കില്ലർ'. അയാൾ കൊന്ന് ഉപേക്ഷിക്കുന്ന എല്ലാ സ്ത്രീകളെയും സ്വിമിങ് സ്യൂട്ടോ, ബിക്കിയോ ധരിച്ചായിരിക്കും കണ്ടെത്തുന്നത്. ഇത് ആസ്പദമാക്കി ബിബിസിയും നെറ്റ്ഫ്ലിക്സും ചേർന്ന് നിർമ്മിച്ച 'ദി സെർപന്റ്' എന്ന ടി.വി പരമ്പര ചാൾസിന്റെ കുറ്റ കൃത്യങ്ങൾ തുറന്ന് കാട്ടുന്നുണ്ട്.

ആരെയും ഒരു നിമിഷം ആഗർഷിക്കുന്ന ചാൾസിന്‍റെ സൗന്ദര്യം തന്നെയാണ് സഞ്ചാരികളായ സ്ത്രീകളെയും കീപ്പെടുത്തിയത്. കൊലക്ക് ശേഷം മൃതദേഹങ്ങൾ കത്തിക്കുകയോ വെള്ളത്തിൽ ഒഴുക്കുകയോ ചെയ്യുന്നു. പിന്നീട് അവരുടെ പാസ്പോർട്ടും വിദേശ കറൻസികളും മോഷ്ടിച്ച് കടന്ന് കളയുന്നു. ഈ ഒരു സാമ്യം തന്നെയാണ് ചാൾസിനെ കുടുക്കാൻ സഹായിച്ചതും. നിരവധി രാജ്യങ്ങളിലായി കൊലപാതകങ്ങൾ നടത്തി പലവട്ടം അറസ്റ്റിലായിട്ടുണ്ടെങ്കിലും അതിവിദഗ്ധമായി ചാൾസ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഒരേ രീതിയിലുള്ള 12 കൊലപാതകങ്ങളും സമാനമായ മൃതശരീരങ്ങളും കുറ്റവാളി ഒരാൾ തന്നെയെന്ന് തെളിയിച്ചു. തേടിനടന്ന് ഒടുവിൽ അ​ന്വേഷണ സംഘം ചാൾസ് ശോഭരാജ് എന്ന കൊടും കുറ്റവാളിക്ക് മുൻപിലെത്തി.


1976ൽ ഡൽഹി പോലീസ് ചാൾസ് ശോഭരാജിനെ അറസ്റ്റ് ചെയ്തു. എന്നാൽ അവിടെയും അയാൾ തന്‍റേതായ സാമ്രാജ്യം കെട്ടിപ്പണിതു. 1986 ൽ ജയിൽ ചാടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. പിന്നീട്1997 ലെ ജയിൽ മോചനത്തിന് ശേഷം ഫ്രാൻസിലേക്ക് നാടുകടത്തിയ ചാൾസ് നേപ്പാളിലേക്ക് തിരിച്ചെത്തി. അവിടെ ചാൾസിന്‍റെ കണക്കുകൂട്ടലുകൾ പിഴച്ചു. 1975ൽ കോണി ജോ ബ്രോൺസിച് എന്ന അമേരിക്കകാരിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ വിധിച്ചത്. ഇപ്പോൾ ചാൾസ് ശോഭരാജ് എന്ന കുറ്റബോധം തൊട്ടുതാണ്ടാത്ത കുറ്റവാളിക്ക് കോടതി മോചനം അനുവദിച്ചിരിക്കുകയാണ്. ഒപ്പം 15 ദിവസത്തിനകം നാടുകടകണമെന്ന കോടതി ഉത്തരവും. അതോടെ വർഷങ്ങൾക്ക് ശേഷം വീണ്ടും ലോകവാർത്തകളുടെ തലക്കെട്ടാവുകയാണ് ചാൾസ് ശോഭ രാജ്.

Tags:    
News Summary - Charles Sobhraj-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.