ചണ്ഡീഗഢ്: തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതിയെ കാറിടിച്ചു വീഴ്ത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ സൈനിക ഉദ്യോഗസ്ഥനായ സന്ദീപ് സാഹിയാണ് അറസ്റ്റിലായത്. ഇയാളുടെ കാറും പൊലീസ് പിടികൂടിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തേജസ്വിതയും അമ്മ മഞ്ജീദർ സിങ്ങും റോഡരികിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കെ അമിത വേഗത്തിലെത്തിയ കാർ തേജസ്വിതയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലക്ക് പരിക്കേറ്റ തേജസ്വിത ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും പരിക്കേൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 279, 337 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.