സ്വകാര്യ മെഡിക്കൽ കോളജിന് അനുകൂല വിധി നൽകിയ ഹൈകോടതി ജഡ്​ജി അഴിമതിക്ക്​ കൂട്ടുനിന്നു; റിട്ടയർമെന്‍റിന്​ ശേഷം സി.ബി.ഐ കുറ്റപത്രം

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജിന്​ അനുകൂലമായി വിധി പുറപ്പെടുവിച്ച്​ അഴിമതിക്ക്​ കൂട്ടുനിന്നു​വെന്ന കേസിൽ അലഹബാദ്​ ഹൈകോടതി റിട്ടയേഡ്​ ജഡ്​ജി എസ്​.എൻ. ശുക്ലക്ക്​ എതി​രെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ജഡ്​ജിക്കെതിരായ കേസുമായി മുന്നോട്ടുപോകാമെന്ന സർക്കാർ അനുമതിക്കുശേഷമാണ്​ സി.ബി.ഐ കുറ്റപത്രം നൽകിയത്​.

അലഹബാദ്​ ഹൈകോടതി ലഖ്​നോ ബെഞ്ചിലെ ജസ്​റ്റിസ്​ ശുക്ല, ഛത്തിസ്​ഗഢ്​ ഹൈകോടതി റിട്ടയേഡ്​ ജഡ്​ജി എം.ഖുദ്ദൂസി, സ്വകാര്യ മെഡിക്കൽ കോളജ്​ ട്രസ്​റ്റ്​ അംഗങ്ങൾ തുടങ്ങിയവർക്കെതിരെ 2019ലാണ്​ അഴിമതി നിരോധന നിയമ പ്രകാരം സി.ബി.ഐ കേസെടുത്തത്​.

മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതി​‍െൻറ പേരിൽ പ്രസാദ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ്​ അടക്കം 46 സ്​ഥാപനങ്ങളെ വിദ്യാർഥി പ്രവേശനത്തിൽനിന്ന്​ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ഇതിനെതിരെ പ്രസാദ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ സുപ്രീം കോടതിയിൽ റിട്ട്​ ഹരജി സമർപ്പിച്ചു. ഇതിനു പിന്നാലെ കോടതിയു​ടെ അനുമതിയോടെ ഈ ഹരജി പിൻവലിച്ചു. ശേഷം അലഹബാദ്​ ഹൈകോടതി ലഖ്​നോ ബെഞ്ചിൽ മറ്റൊരു ഹരജി നൽകി. ജസ്​റ്റിസ്​ ശുക്ല അടങ്ങിയ ഈ ബെഞ്ച്​ പ്രസാദ് ട്രസ്​റ്റിന്​ അനുകൂലമായി വിധി നൽകിയെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടന്നുവെന്നുമാണ്​ സി.ബി.​ഐ കുറ്റപത്രത്തിൽ പറയുന്നത്​.

Tags:    
News Summary - cbi files charge sheet against high court judge who ruled in favor of a private medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.