ഷ​മീ​ർ

കന്നുകാലികളെ മോഷ്ടിച്ചയാൾ പിടിയിൽ

ആലുവ: കന്നുകാലികളെ മോഷ്ടിച്ച സംഭവത്തിൽ അറവുശാല നടത്തുന്നയാൾ പിടിയിൽ. അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ പൊലീസിന്‍റെ പിടിയിലായത്. ഇയാളും പ്രായപൂർത്തിയാകാത്ത ഒരാളും ചേർന്നാണ് കന്നുകാലികളെ മോഷ്ടിച്ചത്. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽനിന്ന് എട്ട് കന്നുകാലികളെ മോഷ്ടിച്ച ഇയാൾ അഞ്ചെണ്ണത്തിനെ കശാപ്പുചെയ്ത് വിൽപന നടത്തി. പകൽ കന്നുകാലികളെ നോക്കിവെച്ച് രാത്രി ഒന്നോടെ ഷമീറിന്‍റെ ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയാണ് പതിവ്. പുലർച്ചതന്നെ കശാപ്പ് ചെയ്യും. വീണ്ടും മോഷണത്തിന് തയാറെടുക്കുമ്പോഴാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ എം.എസ്. ഷെറി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എം. ഷാനിഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Cattle thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.