അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് പുകയില ഉൽപന്നം പിടിച്ച കേസ്: പ്രതികൾക്ക് ജാമ്യമില്ല

തൃശൂർ: അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.മലപ്പുറം വെളിയങ്കോട് പൂലാക്കൽ വീട്ടിൽ സമീർ (41), വെളിയങ്കോട് പനക്കാട് വീട്ടിൽ മുഹമ്മദ് ജസീബ് (22) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് ജഡ്ജ് തള്ളിയത്.

ജൂലൈ 29ന് പുലർച്ചെ മതിലകം സി.കെ. വളവിൽ അരിയും പഞ്ചസാരയും കയറ്റിയ ലോറി മറിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസ് പരിശോധനയിലാണ് ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്.

അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. 

Tags:    
News Summary - Case of seize tobacco products from an accident vehicle: No bail for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.