repsentational image
Posted On
date_range Updated On
date_range മദ്യപിച്ച് ബസ് ഓടിച്ച ജീവനക്കാർക്കെതിരെ കേസ്
മറയൂർ: മദ്യപിച്ച് ബസ് ഓടിച്ച താൽക്കാലിക ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും കേസെടുത്തു. കാന്തല്ലൂരിൽനിന്ന് എറണാകുളത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കണ്ടക്ടർ കൂമ്പൻപാറ സ്വദേശി ആന്റണി (51) പയസ് നഗർ സ്വദേശി പ്രിൻസ് (32) എന്നിവർക്കെതിരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് കേസെടുത്തത്. ബസ് ഡ്രൈവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമൂലം സർവിസും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.