ആലപ്പുഴ: കൈനകരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാറും ബൈക്കുകളും കത്തിച്ച നിലയിൽ കണ്ടെത്തി. റോഡിന്‍റെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് ബൈക്കുകളും ഒരു കാറുമാണ് കത്തിച്ചത്.
പുളിങ്കുന്ന്, നെടുമുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
വീടുകളിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തവരാണ് റോഡിന്‍റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.