Posted On
date_range Updated On
date_range കാറ് ഓടിച്ചതിനെ ചാെല്ലി തർക്കം; റാേഡിൽ നിന്ന യുവാവിന് വെട്ടേറ്റു
ഓയൂർ: കാറ് അലക്ഷ്യമായി നിരത്തിലൂടെ പല തവണ ഓടിച്ചത് റാേഡിൽ നിന്ന് ചാേദ്യം ചെയ്തയാളെ ഡ്രെെവർ വെട്ടി. വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ജങ്ഷനിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം.
നിരവധി കേസിലെ പ്രതിയും ആക്കൽ പാറവിള വീട്ടിൽ ഷെഹിൻ ( 24 ) ആണ് അറസ്റ്റിലായത്. മുളയറച്ചാൽ താജുദ്ദീൻ മൻസിലിൽ താഹ അലിയാര് കുഞ്ഞ് (38) നാണ് വെേട്ടറ്റത്.
മുളയറച്ചാൽ ജങ്ഷനിൽ ഷെഹിൻ നിരവധി തവണ കാർ അപകടരമായി ഓടിച്ചു. ഇത് കണ്ട താഹ കാറാേടിച്ച ഷെഹിനെ ചോദ്യം ചെയ്തു.
തുടർന്നുള്ള വാക്ക് തർക്കം വെട്ടിൽ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഷെഹിനെതിരെ വിവിധ പാെലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.