അനസ്, ​ൈഫസൽ, വർഷ




ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്ത്​: പ്രതികൾ റിമാൻഡിൽ

അ​ങ്ക​മാ​ലി: ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ധ്ര​യി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ക​റു​കു​റ്റി​യി​ൽ പൊ​ലീ​സ് പി​ടി​യി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ആ​ന്ധ്ര​യി​ൽ​നി​ന്ന് പ​ട്ടാ​പ്പ​ക​ൽ ര​ണ്ട് കാ​റു​ക​ളി​ൽ യു​വ​തി അ​ട​ക്കം മൂ​ന്നം​ഗ സം​ഘം 225 കി​ലോ ക​ഞ്ചാ​വു​മാ​യി പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​ന​സ് (41), ഒ​ക്ക​ൽ പ​ടി​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (35), ശം​ഖു​മു​ഖം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വ​ർ​ഷ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ണ്ട് കി​ലോ​യു​ടെ പ്ര​ത്യേ​കം പാ​ക്ക​റ്റു​ക​ളി​ലാ​ക്കി കാ​റി‍െൻറ ഡി​ക്കി​യി​ലും സീ​റ്റു​ക​ൾ​ക്കി​ട​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മൊ​ത്തം 113 പാ​ക്ക​റ്റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആന്ധ്രയിലെ ഒഡിഷ-ഝാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽനിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.ഒരു മാസത്തിലേറെയായി കഞ്ചാവ് കടത്താനുള്ള സംഘത്തി​െൻറ ശ്രമം സംബന്ധിച്ച് ജില്ല റൂറൽ പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്ന് മുതൽ പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. പഡേരുവിൽനിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവി‍െൻറ വിതരണം നടക്കുന്നതെന്നും അതിന് മലയാളികൾ ഉൾ​െപ്പടെ പല ഭാഗത്തും ഏജൻറുമാർ പ്രവർത്തിക്കുന്നതായും പൊലീസ് പറഞ്ഞു. കഞ്ചാവി‍െൻറ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ചശേഷം ഏജൻറുമാർ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തിൽ നിറച്ച് തിരിച്ചേൽപിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്ക് യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തും. ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണ വ്യാപിപ്പിക്കും.

എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ര്‍കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി സ​ക്ക​റി​യ മാ​ത്യു, ആ​ലു​വ ഡി​വൈ.​എ​സ്.​പി പി.​കെ.​ശി​വ​ന്‍കു​ട്ടി, എ​സ്.​എ​ച്ച്.​ഒ മാ​രാ​യ സോ​ണി മ​ത്താ​യി, കെ.​ജെ. പീ​റ്റ​ര്‍, പി.​എം.​ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.


Tags:    
News Summary - Cannabis smuggled from Andhra Pradesh: Defendants remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.