representation image
നന്മണ്ട: കഞ്ചാവ് വിൽക്കുകയായിരുന്ന യുവാക്കൾ പിടിയിൽ. കൂളിപ്പൊയിൽ ആദിൽ (26), പാവണ്ടൂർ സുഫൈദ് (23), എഴുകുളം അർജുൻ (26), നന്മണ്ട 14 ആകാശ് (24) എന്നിവരെയാണ് കഞ്ചാവ് വിൽപ്പനക്കിടയിൽ പിടികൂടിയത്. പ്രതികളിൽനിന്ന് 40 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച വൈകിട്ട് കൂളിപ്പൊയിൽ തിരുവാലക്കണ്ടി റോഡിൽ പാലത്തിന് സമീപത്തുനിന്ന് യുവാക്കളെ പിടികൂടിയത്.
തിരുവാലക്കണ്ടി പാലത്തിനു സമീപവും ഉപ്പക്കുനി ഭാഗത്തും സ്ഥിരമായി നാലംഗ സംഘം മയക്കുമരുന്നു വിൽപ്പന നടത്തുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
നാല് പേരെയും പിന്നീട് ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ടു. മദ്യ മയക്കുമരുന്നു ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇനിയുള്ള ദിവസങ്ങളിൽ രാത്രി പട്രോളിങ് ശക്തമാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.