അ​നൂ​പ്

വീട്ടിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടി: അറസ്റ്റിലായത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതി

കൊ​യി​ലാ​ണ്ടി: വീ​ട്ടി​ൽ വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ങ്ങൂ​ർ കൂ​ർ​ക്ക​നാ​ട​ത്ത് അ​നൂ​പി​നെ (51) അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വീ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ടി​ന്നി​ൽ സൂ​ക്ഷി​ച്ച 54 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. സ്കൂ​ൾ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളേ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​ല്പ​ന. നേ​ര​ത്തെ എ​ക്‌​സൈ​സും ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. വ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ എം.​എ​ൽ. അ​നൂ​പ്, എ.​എ​സ്.​ഐ അ​ഷ്റ​ഫ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​നീ​ഷ്, സ​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Cannabis kept at home seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.