കഞ്ചാവ് കേസിൽ ഭുവനേശ്വരിയെ കസ്റ്റഡിയിലെടുത്തപ്പോൾ
നെടുമങ്ങാട്: ദമ്പതികൾ വാടകക്ക് താമസിച്ച വീട്ടിൽ നിന്ന് 20 കിലോ കഞ്ചാവ് പിടിച്ചു. എക്സൈസ് സംഘം റെയ്ഡിനെത്തിയപ്പോൾ ഭർത്താവ് ഓടിപ്പോയി; ഭാര്യയെ കസ്റ്റഡിയിലെടുത്തു. മഞ്ച പേരുമലയിലെ വീട്ടിലെ കിടപ്പ് മുറിയിൽ നിന്നാണ് മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച 20 കിലോ കഞ്ചാവ് പിടികൂടിയത്.
നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. ആലപ്പുഴയിൽ കഞ്ചാവ് കേസിൽ പിടിയിലായ രണ്ട് പേരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചത്. രണ്ട് മാസം മുൻപാണ് ഇവർ മഞ്ചയിൽ വീട് വാടകക്കെടുത്ത് താമസം തുടങ്ങിയത്. അയൽക്കാരുമായൊന്നും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കാത്ത ദമ്പതികൾ അധികം വീടിന് പുറത്ത് ഇറങ്ങാറില്ലായിരിന്നെന്ന് നാട്ടുകാർ പറഞ്ഞു.
ആര്യനാട് പറണ്ടോട് സ്വദേശിയാണ് ഓടിപ്പോയ മനോജ്. ഇയാളുടെ ഭാര്യ കസ്റ്റഡിയിലുള്ള ഭുവനേശ്വരി (24) പാലക്കാട് സ്വദേശിനിയാണ്. എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമിൽവെച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. സംഘത്തിൽ മനോജിനെ കൂടാതെ ഒരാൾ കൂടി ഉള്ളതായി എക്സിസിന് വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് സി.ഐ അരവിന്ദ്, അസി. എക്സൈസ് ഇൻസ്പെക്ടർ വി. അനിൽകുമാർ, രഞ്ജിത്ത് പ്രിവൻറീവ് ഓഫിസർമാരായ ബിജു, നജുമുദ്ദീൻ, പ്രശാന്ത്, സജി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.