ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചാ​രും​മൂ​ട്: വാ​ട​ക​വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​ന്ന യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഭ​ര​ണി​ക്കാ​വ് കൊ​പ്രാ​പ്പു​ര ജ​ങ്ഷ​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന കാ​യം​കു​ളം പെ​രി​ങ്ങാ​ല​മു​റി​യി​ൽ വി​ജി ഭ​വ​ന​ത്തി​ൽ വി​ജ​യ് കാ​ർ​ത്തി​കേ​യ​നെ​യാ​ണ് (26) കു​റ​ത്തി​കാ​ട് എ​സ്.​ഐ കെ. ​സു​നു​മോ​നും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വീ​ട്ടി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ളും സം​ഭ​രി​ക്കു​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി.​ഐ എ​സ്. നി​സാം അ​റി​യി​ച്ചു. നാ​ർ​കോ​ട്ടി​ക് സെ​ൽ, എ​സ്.​ഐ ഏ​ലി​യാ​സ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്, സി.​പി.​ഒ​മാ​രാ​യ ഷാ​ഫി, ഹ​രി​കൃ​ഷ്ണ​ൻ, സ്​​റ്റേ​ഷ​ൻ എ​സ്.​ഐ​മാ​രാ​യ ഹാ​രി​സ്, യോ​ഗി​ദാ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ നൗ​ഷാ​ദ്, സ​ന്തോ​ഷ്, സാ​ദി​ഖ് ല​ബ്ബ എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.