പൂക്കോട്ടുംപാടത്ത് എക്സൈസ് പിടിച്ചെടുത്ത കഞ്ചാവുമായി പ്രതികൾ
എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ്
പൂക്കോട്ടുംപാടം: കൂറ്റമ്പാറയിൽ എക്സൈസ് സംഘം നടത്തിയ കഞ്ചാവുവേട്ടയിൽ 182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. കൂറ്റമ്പാറ സ്വദേശികളായ കളത്തിൽ അഷ്റഫ്, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. വിഷ്ണു, സൽമാൻ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
കൂറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്‍റെ കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ ആറു മണിയോടെ എക്സൈസ് സംഘം കണ്ടെത്തിയത്. ചെറു പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കൂടാതെ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹഷീഷ് ഓയിലും പിടികൂടിയിട്ടുണ്ട്. എക്സൈസ് വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.വി. നിധിൻ, ഐ.ബി ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീക്, ടി. ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.