Posted On
date_range Updated On
date_range വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാരന് കുത്തേറ്റു: ഒരാള്‍ അറസ്റ്റില്‍
വൈറ്റില: മൊബിലിറ്റി ഹബ്ബില്‍ രണ്ടു ബസുകളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഗുരുവായൂര്‍-പറവൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷൈജു(45) എന്നയാള്‍ക്കാണ് കുത്തേറ്റത്.
സംഭവത്തില്‍ മറ്റൊരു ബസിലെ കണ്ടക്ടറായ പറവൂര്‍ സ്വദേശി രാധാകൃഷ്ണനെ (50) മരട് പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ 7.30 ഓടെയായിരുന്നു രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി തര്‍ക്കവും പിന്നാലെ സംഘര്‍ഷവുമുണ്ടായത്.
വയറിന് കുത്തേറ്റ ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ പൂമാല മുറിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന പേനാക്കത്തിയുപയോഗിച്ചാണ് രാധാകൃഷ്ന്‍ ഷൈജുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.