രാജ്സാഗർ, രാജ്സംക്രാന്ത്
ചിറയിൻകീഴ്: വധശ്രമക്കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ ലെജിനെ (വാവ കണ്ണൻ) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ ലെജിൻ യാത്ര ചെയ്ത ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചു നിന്നപ്പോൾ പ്രതികൾ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാർ ചേർന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. കണ്ണന്റെ നിർദേശപ്രകാരം എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.