Posted On
date_range Updated On
date_range പ്രണയം സംശയിച്ച് വിധവയായ സഹോദര ഭാര്യയെ തലക്കടിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
ഗാസിയാബാദ്: പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് വിധവയായ സഹോദര ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 25കാരിയായ ട്വിങ്കിൾ ആണ് കൊല്ലപ്പെട്ടത്. ഇവർക്ക് മൂന്നു മക്കളുണ്ട്.
2017ൽ കാൺപൂർ സ്വദേശി ഗൗരവിനെയായിരുന്നു ട്വിങ്കിൾ വിവാഹം കഴിച്ചത്. 2021ലുണ്ടായ ട്രക്ക് അപകടത്തിൽ ഗൗരവ് മരിച്ചു. അതിനു ശേഷം ട്വിങ്കിൾ തുടർച്ചയായി ഫോണിൽ സംസാരിക്കുന്നത് കണ്ടതോടെ മരിച്ച ഗൗരവിന്റെ അഭിഷേകിന് സംശയമായി.
തുടർന്ന് ഞായറാഴ്ച രാത്രി ട്വിങ്കിളിന്റെ മുറിയിൽ കയറി ഹാമർ കൊണ്ട് തലക്ക് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്വിങ്കിളിന്റെ ശരീരം വെട്ടിമുറിച്ചതിന്റെ പാടുകൾ കണ്ടതായും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഹാമർ കണ്ടെടുത്തിട്ടുണ്ട്. ട്വിങ്കിളിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.